തിരക്കേറുമീ നാല്‍ക്കവലയില്‍ പകച്ചു നിന്നിടും
ഏകാന്ത പഥികനായി ഞാനീ നഗരവീഥിയില്‍
ഒഴുകി നീങ്ങിടും പുരുഷാരത്തിനിടയില്‍പെട്ട്
വഴിയറിയാതെയാള്‍ക്കൂട്ടത്തിലേകനായ് നില്‍പ്പൂ
എങ്ങോട്ട് പോകണമെന്നറിയില്ല, ദിക്കുകളറിയില്ല
മങ്ങുന്നൂ കാഴ്ച്ചയെന്‍ തല കറങ്ങുന്നുവോ..!
ആരുന്ടെനിക്ക് വഴി കാട്ടിയായ് വരാനിപ്പോള്‍
നേരായ മാര്‍ഗ്ഗം കാട്ടി ലക്ഷൃത്തിലെത്തിക്കുവാന്‍..?
ഇന്നല്ലെങ്കില്‍ വേറൊരു നാള്‍ വരുമെന്‍ വഴികാട്ടി
അന്നോളം കാത്തു നില്ക്കും ഞാനീ നാല്‍ക്കവലയില്‍..!
2009, ജൂലൈ 11, ശനിയാഴ്‌ച
2009, ജൂലൈ 4, ശനിയാഴ്‌ച
നിറക്കൂട്ട്
പച്ചയാണെന്റെയിഷ്ടനിറമെന്കിലുമെന്നും
ചുവപ്പിനോടാണെനിക്കതിലേറെ പ്രിയം..!
പച്ചയില്‍ കാണ്മൂ പ്രകൃതിതന്‍ പവിത്രത
ചുവപ്പിലോ വിപ്ലവത്തിന്‍ നേരടയാളവും
മഞ്ഞ കാണുമ്പോളോര്‍മ്മയില്‍ വരുന്നത്
കാര്‍മുകില്‍വര്‍ണ്ണന്റെ പീതാംബരം..!
നീലയിലാകാശത്തിന്‍ നൈര്‍മ്മല്യവും പിന്നെ
ആഴിതന്നാഴവും വൈപുല്യവും കാണാം
കാവിയില്‍ ഓംകാരത്തിന്‍ ശക്തിയുമൊപ്പം
തപോധനന്‍മാരണിയും കാഷായവസ്ത്രവും
കറുപ്പോ തിന്മകള്‍ക്കുറ്റ ചങ്ങാതിയും
വെളുപ്പോ നന്മകള്‍ക്ക് വഴികാട്ടിയും
നിറങ്ങള്‍തന്‍ മായാജാലമിതെല്ലാം
മാരിവില്ലായി തെളിയുന്നിതെന്‍ മുന്നില്‍..!
ചുവപ്പിനോടാണെനിക്കതിലേറെ പ്രിയം..!
പച്ചയില്‍ കാണ്മൂ പ്രകൃതിതന്‍ പവിത്രത
ചുവപ്പിലോ വിപ്ലവത്തിന്‍ നേരടയാളവും
മഞ്ഞ കാണുമ്പോളോര്‍മ്മയില്‍ വരുന്നത്
കാര്‍മുകില്‍വര്‍ണ്ണന്റെ പീതാംബരം..!
നീലയിലാകാശത്തിന്‍ നൈര്‍മ്മല്യവും പിന്നെ
ആഴിതന്നാഴവും വൈപുല്യവും കാണാം
കാവിയില്‍ ഓംകാരത്തിന്‍ ശക്തിയുമൊപ്പം
തപോധനന്‍മാരണിയും കാഷായവസ്ത്രവും
കറുപ്പോ തിന്മകള്‍ക്കുറ്റ ചങ്ങാതിയും
വെളുപ്പോ നന്മകള്‍ക്ക് വഴികാട്ടിയും
നിറങ്ങള്‍തന്‍ മായാജാലമിതെല്ലാം
മാരിവില്ലായി തെളിയുന്നിതെന്‍ മുന്നില്‍..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)