പുഴയുടെ മേനിയിലീമൂവന്തിയില്
പോക്കുവെയില്‍ പൊന്നണിയിക്കെ,
തീരം തഴുകിയെത്തും കുളിര്കാറ്റില്
പാരിജാതത്തിന് ഗന്ധം...
ഞാനുമെന്‍ കളിത്തോഴിയും
പുഴയോര മണല്‍ തിട്ടില്
സ്വപ്നങ്ങള്‍ പകുത്തെടുത്ത-
തിന്നലെ കഴിഞ്ഞ പോല്‍...
അനുഭൂതികളോരായിരം
പെയ്തിറങ്ങിടും തീരം
പറുദീസകള്‍ തീര്‍ത്ത
ദിനങ്ങള്‍ കൊഴിഞ്ഞു പോയ്
വിരഹനൊമ്പരത്താലെ
പിടയുമെന്‍ ചിത്തത്തെയും
ഇരുള് മൂടുകയായി...
വിജനമാം തീരത്തെയും..!
3 അഭിപ്രായങ്ങൾ:
സര്
കവിത നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍.
ഞാനും ഒരു കവിയാണ്. എന്റെ കവിത വായിച്ചിട്ട് ഒരു അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു. ലിങ്ക് താഴെ;
http://www.kavyashakalangal.blogspot.com/
നല്ല വാക്കുകള്‍ക്ക് നന്ദി...താങ്കളുടെ കവിതകള്‍ വായിച്ചു..നന്നാവുന്നുണ്ട്...എഴുതുക വീണ്ടും... വീണ്ടും....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ