ചാറ്റല്‍മഴ പെയ്യുമൊരു മൂവന്തി നേരം
മുറ്റത്ത് കുട്ടികളോടിക്കളിക്കവേ,
ഉമ്മറക്കോലായിലൊറ്റക്കിരിന്നു ഞാന്‍
ഓര്‍ത്തു പോവുന്നെന്‍റെ ബാല്യകാലത്തെയും..!
പനിനീര്‍ തളിച്ചിടും മഴയിലെന്‍ മേലാകെ
നനയവേ കുസൃതികള്‍ കാണിച്ച നാളുകള്‍
ചേമ്പിലക്കുട ചൂടി കടലാസ് തോണികള്‍
തോട്ടിലൊഴുക്കി കളിച്ചതോര്‍മ്മിക്കവേ,
ഇന്നലെയാണെന്ന തോന്നലുണ്ടാവുന്നു
പിന്നിട്ടു പോയിട്ടുമെത്രയോ വര്‍ഷങ്ങള്‍..!
കൂട്ടുകാരൊത്തന്ന് പാടവരമ്പത്ത്
മാനത്തുകണ്ണിയെ നോക്കി നടന്നതും,
ഓര്‍മ്മതന്‍ പെരുമഴ പെയ്യും മനസ്സിലെ
കുളിരായി മാറുന്നതിപ്പോഴും ചിന്തയില്‍..!
കളിക്കൂട്ടുകാരിയ്ക്ക് നല്‍കുവാന്‍ പുസ്തക
താളിലൊളിപ്പിച്ച മയില്‍പ്പീലി തുണ്ടുകള്‍
വര്‍ണ്ണവളപ്പൊട്ടുകള്‍,മഴവില്ലുകള്‍ പിന്നെ
സ്വര്‍ണ്ണച്ചരടില്‍ കൊരുത്ത സ്വപ്നങ്ങളും
എല്ലാം തെളിഞ്ഞു കാണുന്നിതെന്നോര്‍മ്മയില്‍
എന്നുമീ മുത്തുകള്‍ ചെപ്പിലുണ്ടാവണം..!
2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച
2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച
ചിങ്ങപ്പുലരിയില്‍
കര്‍ക്കിടകത്തിന്‍ കലിയടങ്ങി
പൂക്കളുമായ് വന്നു ചിങ്ങമാസം
പൊന്നിളം വെയിലില്‍ ചമഞ്ഞൊരുങ്ങി
കുന്നും പുഴകളും താഴ്വാരവും ..!
വറുതി തന്‍ കാലവും പോയ്മറഞ്ഞു
വരവായി പൊന്നോണക്കാലമെങ്ങും
തെച്ചിയും മന്ദാരം ചേമന്തിയും
പൂത്തുലഞ്ഞീടുന്നു തൊടിയിലെല്ലാം
വര്‍ണ്ണപ്പകിട്ടിന്‍റെയിന്ദ്രജാലം
തീര്‍ത്തുകൊണ്ടെത്തുന്നു പൂമ്പാറ്റകള്‍
കണ്ണിനും കാതിനുമിമ്പമേകാന്‍
മണ്ണില്‍ പുളകങ്ങളേറ്റു വാങ്ങാന്‍
കേളികെട്ടുയരുന്നു കേരളത്തില്‍
താളവും മേളവും കേള്‍ക്കയായി
മാവേലി തമ്പുരാന്‍ വന്നിടുമ്പോള്‍
ആവേശത്തോടെ നാം സ്വീകരിയ്ക്കും
ചിങ്ങമാസത്തിന്‍ സമൃദ്ധിയെല്ലാം
നെഞ്ചേറ്റി വാങ്ങിടാം വൈകിടാതെ..!
പൂക്കളുമായ് വന്നു ചിങ്ങമാസം
പൊന്നിളം വെയിലില്‍ ചമഞ്ഞൊരുങ്ങി
കുന്നും പുഴകളും താഴ്വാരവും ..!
വറുതി തന്‍ കാലവും പോയ്മറഞ്ഞു
വരവായി പൊന്നോണക്കാലമെങ്ങും
തെച്ചിയും മന്ദാരം ചേമന്തിയും
പൂത്തുലഞ്ഞീടുന്നു തൊടിയിലെല്ലാം
വര്‍ണ്ണപ്പകിട്ടിന്‍റെയിന്ദ്രജാലം
തീര്‍ത്തുകൊണ്ടെത്തുന്നു പൂമ്പാറ്റകള്‍
കണ്ണിനും കാതിനുമിമ്പമേകാന്‍
മണ്ണില്‍ പുളകങ്ങളേറ്റു വാങ്ങാന്‍
കേളികെട്ടുയരുന്നു കേരളത്തില്‍
താളവും മേളവും കേള്‍ക്കയായി
മാവേലി തമ്പുരാന്‍ വന്നിടുമ്പോള്‍
ആവേശത്തോടെ നാം സ്വീകരിയ്ക്കും
ചിങ്ങമാസത്തിന്‍ സമൃദ്ധിയെല്ലാം
നെഞ്ചേറ്റി വാങ്ങിടാം വൈകിടാതെ..!
2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച
ബംഗളൂരു
ഇതെന്‍ പ്രിയ നഗരം ബംഗളൂരു...
ഇവിടയെന്‍ കൌമാര സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും വാനോളമുയര്‍ന്നതും
നഗരമാദ്യമായ് കണ്ടതുമെന്നോര്‍മ്മയില്‍
തെളിയുന്നതിപ്പോഴും വര്‍ഷങ്ങള്‍ക്കിപ്പുറം..!
മെജസ്റ്റിക്കില്‍ ബസ്സിറങ്ങി നടന്നു ഞാന്‍
നഗരത്തിലെന്നുടെ ലക്‌ഷ്യം കാണണം
കുംഭാരപെട്ടിലെത്തണമെനിയ്ക്ക് നഗരത്തില്‍
രാവെത്തും മുമ്പെ നഗരത്തിരക്കിലൂടെ വേഗം
ചിക്പെട്ടിലെ തെരുവുകള്‍ താണ്ടിയൊടുവില്‍
കുംഭാരപെട്ടിലും മാവള്ളിയിലെ വീട്ടിലുമെത്തി
ബംഗളൂരിലേക്കിതെന്‍റെ കന്നി യാത്ര പിന്നീട്
പലവട്ടം ഞാനീ നഗരത്തില്‍ രാപാര്‍ത്തു...
ഇന്നനെക്കിവിടം മുക്കും മൂലയും പരിചിതങ്ങള്‍
ഇതാണെന്റെ നഗരം ബംഗളൂരു പ്രിയ നഗരം
ഇപ്പോഴുമെനിക്കിവിടം നൊസ്റ്റാള്‍ജിയ..!
കലാസ് പാളയവും, സിറ്റി മാര്‍ക്കറ്റും
തിരക്കേറും തെരുവുകളും,ലാല്‍ ബാഗിലെ സന്ധ്യകളും,
ശിവജി നഗറും, കണ്ടോണ്‍മെന്‍റും, കബ്ബണ്‍ പാര്‍ക്കും
എവിടെയുമേനിക്കീ നഗരം മനഃപാഠമായ്..!
ഇവിടയെന്‍ കൌമാര സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും വാനോളമുയര്‍ന്നതും
നഗരമാദ്യമായ് കണ്ടതുമെന്നോര്‍മ്മയില്‍
തെളിയുന്നതിപ്പോഴും വര്‍ഷങ്ങള്‍ക്കിപ്പുറം..!
മെജസ്റ്റിക്കില്‍ ബസ്സിറങ്ങി നടന്നു ഞാന്‍
നഗരത്തിലെന്നുടെ ലക്‌ഷ്യം കാണണം
കുംഭാരപെട്ടിലെത്തണമെനിയ്ക്ക് നഗരത്തില്‍
രാവെത്തും മുമ്പെ നഗരത്തിരക്കിലൂടെ വേഗം
ചിക്പെട്ടിലെ തെരുവുകള്‍ താണ്ടിയൊടുവില്‍
കുംഭാരപെട്ടിലും മാവള്ളിയിലെ വീട്ടിലുമെത്തി
ബംഗളൂരിലേക്കിതെന്‍റെ കന്നി യാത്ര പിന്നീട്
പലവട്ടം ഞാനീ നഗരത്തില്‍ രാപാര്‍ത്തു...
ഇന്നനെക്കിവിടം മുക്കും മൂലയും പരിചിതങ്ങള്‍
ഇതാണെന്റെ നഗരം ബംഗളൂരു പ്രിയ നഗരം
ഇപ്പോഴുമെനിക്കിവിടം നൊസ്റ്റാള്‍ജിയ..!
കലാസ് പാളയവും, സിറ്റി മാര്‍ക്കറ്റും
തിരക്കേറും തെരുവുകളും,ലാല്‍ ബാഗിലെ സന്ധ്യകളും,
ശിവജി നഗറും, കണ്ടോണ്‍മെന്‍റും, കബ്ബണ്‍ പാര്‍ക്കും
എവിടെയുമേനിക്കീ നഗരം മനഃപാഠമായ്..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)