കര്‍ക്കിടകത്തിന്‍ കലിയടങ്ങി
പൂക്കളുമായ് വന്നു ചിങ്ങമാസം
പൊന്നിളം വെയിലില്‍ ചമഞ്ഞൊരുങ്ങി
കുന്നും പുഴകളും താഴ്വാരവും ..!
വറുതി തന്‍ കാലവും പോയ്മറഞ്ഞു
വരവായി പൊന്നോണക്കാലമെങ്ങും
തെച്ചിയും മന്ദാരം ചേമന്തിയും
പൂത്തുലഞ്ഞീടുന്നു തൊടിയിലെല്ലാം
വര്‍ണ്ണപ്പകിട്ടിന്‍റെയിന്ദ്രജാലം
തീര്‍ത്തുകൊണ്ടെത്തുന്നു പൂമ്പാറ്റകള്‍
കണ്ണിനും കാതിനുമിമ്പമേകാന്‍
മണ്ണില്‍ പുളകങ്ങളേറ്റു വാങ്ങാന്‍
കേളികെട്ടുയരുന്നു കേരളത്തില്‍
താളവും മേളവും കേള്‍ക്കയായി
മാവേലി തമ്പുരാന്‍ വന്നിടുമ്പോള്‍
ആവേശത്തോടെ നാം സ്വീകരിയ്ക്കും
ചിങ്ങമാസത്തിന്‍ സമൃദ്ധിയെല്ലാം
നെഞ്ചേറ്റി വാങ്ങിടാം വൈകിടാതെ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ