ഇവനെന്‍ പിതാമഹന്‍...
കാനനങ്ങളില്‍ മരംചാടി നടന്നവന്‍
പൈതൃകമായെന്തുണ്ടെനിക്കേകാന്‍..?
പറയുക കുരങ്ങച്ചാരെ...
കണ്ടു ഞാന്‍ വയനാട്ടിലെ മുത്തങ്ങയില്‍
പണ്ടൊരിക്കല്‍ പിക്നിക്കിനു പോയപ്പോള്‍
സൌഹൃദം ഭാവിച്ച് നീയെന്‍ മുന്നിലെത്തി
എന്തായിരുന്നു മനസ്സിലിരുപ്പ്..?
കുട്ടിക്കാലത്ത് മേപ്പയ്യൂരങ്ങാടിയില്‍
കുറവന്റെ കയറിന്‍ തുമ്പില്‍
കുഞ്ചിരാമനായ് നീ ചാടിക്കളിച്ചതും
ഞാനിന്നുമോര്‍മ്മിക്കുന്നൂ
ഇന്നലെ കഴിഞ്ഞത് പോല്‍..!
അന്തപുരിയിലെ മൃഗശാലയില്‍
പരിചയം പുതുക്കി നാമോരിക്കല്‍ കൂടി...
പണ്ടത്തെ തൊപ്പിയുടെ കഥയിന്നും മറന്നിട്ടില്ല...
വാനര മുത്തപ്പാ, നീയപ്പം പങ്കുവെച്ചതിലെ കൌശലം
രാഷ്ട്രീയക്കാര്‍ക്കിന്നും മുതല്‍ക്കൂട്ടല്ലോ..!
മിഠായിത്തെരുവിലെ ഹനുമാന്‍കോവിലിനു മുന്നിലൂടെ
നടന്നു നീങ്ങുമ്പോള്‍ ഞാനോര്‍മ്മിക്കുന്നതും
നിന്റെ കറകളഞ്ഞ ശ്രീരാമഭക്തി...
വാനരപ്പടയുടെ അകമ്പടിയോടെ ലങ്ക പിടിച്ചടക്കിയ
ഭഗവാന്‍ കനിഞ്ഞു നല്കിയ അനുഗ്രഹാശിസ്സുകള്‍
എന്നുമെന്നും തണലായിരിക്കട്ടെ...
വീണ്ടും കണ്ടുമുട്ടുന്നത് വരെ വിട...
ജയ് ശ്രീരാം...ജയ് ഹനുമാന്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ