വിടപറയാന്‍ ഞാന്‍ വന്നപ്പോള്‍ നിന്‍
മിഴികള്‍ നിറഞ്ഞുവോ? വിതുമ്പിക്കരഞ്ഞുവോ?
കവിളിണകളില്‍ തെളിഞ്ഞോരരുണിമ മാഞ്ഞുവോ
പരിഭവം നടിച്ചു നീ നിന്നതെന്തേ സഖീ?
വേര്‍പാടിതനിവാര്യമാണെന്നറിയില്ലേ?വാനില്‍
കാര്‍മേഘപാളികള്‍ നിറയുമീ സന്ധ്യയില്‍...
നിമിഷങ്ങള്‍ക്കകമിരുള്‍ പരക്കും നാട്ടുവഴികളിലും
തമ്മില്‍ തമ്മില്‍ നോക്കി നിന്നിടും നമ്മളിലും
വഴിയറയാതുഴലും പഥികര്‍ നാമെത്തിയതീ
പാഴ്മരുഭൂവില്‍ തളര്‍ന്നു വീഴാന്‍ മാത്രം ..!
ഒരുതുള്ളി കണ്ണുനീരുറ്റി വീണുവോ,മുഖം
വാടിയോ ?മനസ്സിന്‍റെയിടനാഴികളില്‍ ...
ഇടറും കണ്ഠത്തില്‍ നിന്നുതിരും തേങ്ങലുകള്‍
കളിക്കൂട്ടുകാരീ, നിന്നെ പിരിയും നേരം പ്രിയേ..!
പുതിയൊരു ജന്മം തേടി പോകാനോ സമയമായ്
പതിയെ ചെന്നെത്തണം വിടചോല്ലട്ടെ സഖീ
ദൂരെ ദൂരെയേതോ സ്നേഹതീരവും തേടി -
യലയും രണ്ടാത്മാക്കള്‍ കല്‍പാന്തകാലത്തോളം..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ