ഒരു തേങ്ങല്‍
എന്‍ ഹൃദയാന്തരാളത്തില്‍നിന്നുതിരും
ആത്മരോദനം കേള്‍ക്കുന്നില്ലേ..?
പിന്നിട്ട വഴികളില്‍
കണ്ണുനീര്‍ ചാലുകള്‍ മാത്രം..!
കിളിവാതിലുകള്‍ കൊട്ടിയടച്ചൊരീ
മുറിയില്‍ ഞാനേകനായ്
ഇരുട്ടിന്റെ കൂട്ടുകാരനായിരിക്കവേ
ഓര്‍ക്കുകയാണെന്‍ പൊയ്പോയ നാളുകള്‍
അഭിശപ്തമൊരു ജന്മത്തിന്‍ ബാക്കിപത്രം..!
ഒരു സ്വാന്തനത്തിന്‍ മൃദുസ്പര്‍ശമേല്‍ക്കുവാന്‍
ഏറെ കൊതിപൂണ്ട് നിന്നൊരാ വേളയില്‍
കേട്ടില്ല ഞാനൊരു കാല്‍പെരുമാറ്റവും...
ഏകാന്തമീ മുറി തടവറ തീര്‍ക്കയായ്
ഈ ദുഃഖ സാഗരത്തില്‍ നിന്നൊരു നാളിലും
മോചനമില്ലേ?ചിന്തിച്ചു പോയി ഞാന്‍..!
എന്നാല്‍മരോദനം കേള്‍ക്കുവാനാരുണ്ട്..?
എന്നു വന്നെത്തിടുമെന്നുടെ രക്ഷകന്‍..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ