എന്താണെനിയ്ക്കുള്ള നിയോഗമെന്നതന്വേഷിപ്പൂ
ഉത്തരം കിട്ടാത്ത ചോദ്യമായത് മനസ്സില്‍ മുഴങ്ങുന്നൂ...
മനുഷ്യജന്മമിത് വെറുതെ ജീവിക്കാന്‍ മാത്രമോ?
ഈയിടെ ചോദിച്ചു തുടങ്ങി ഞാനെന്നോടു നിത്യവും
കര്‍മ്മങ്ങളേറെ ചെയ്തുതീര്‍ക്കാനുണ്ടെനിയ്ക്കിനിയും
ജന്മമൊടുങ്ങിത്തീരുന്നതിന്‍ മുമ്പേ തന്നെ...
പൂത്തുന്പിയെപ്പോല്‍ പാടത്തും തൊടിയിലും
പാറിപ്പറന്നൊരാ കാലമിനിയാവര്‍ത്തിക്കാന്‍
കൊതിയ്ക്കുകയാണെന്മനം പ്രതീക്ഷ വെടിയില്ല
അതിനായ് കരുത്തേകാന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്നു..!
എന്താണെന്‍ നിയോഗമെന്നെനിക്ക് കാട്ടിത്തരാന്‍
എപ്പോഴും മനസ്സിലെ ചോദ്യങ്ങളാവര്‍ത്തിപ്പൂ...
മറവിതന്‍ മഞ്ഞ് മലകള്‍ക്കുമകലെയായ് മറഞ്ഞൊരാ
നാളുകള്‍ പുനര്‍ജ്ജനിച്ചെന്കിലെന്നാശിക്കുന്നു...
ഏവര്‍ക്കും തണലേകും വടവൃക്ഷമായ് തീരാന്‍
ഏറെ കൊതിച്ചെങ്കിലും വേനലിന്‍ കൊടും ചൂടില്‍
ഉണങ്ങിക്കരിഞ്ഞൊരു പാഴ്മരമായ് മാറിപ്പോയി
കാണുമോ വീണ്ടും തളിരിലകളെന്മേനിയില്‍..?
അറിയില്ലെനിക്കൊന്നും കാലത്തിന്‍ ക്യാന്‍വാസില്‍
കോറിയിട്ടൊരു ചിത്രം മാത്രമായ് മാറുന്നു ഞാന്‍..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ