സഹ്യനാല്‍ കന്മതില്‍ കെട്ടിയുള്ള
കേരളഭൂവേ,നീ വെല്‍വൂതാക..!
പശ്ചിമസിന്ധുവിന്‍ കൊച്ചലകള്‍
ഓമനച്ചീടുന്ന കേരളമേ,
കല്‍പ്പക വൃക്ഷങ്ങള്‍ തിങ്ങിവിങ്ങി
നൃത്തം ചെയ്തീടുന്ന മാതൃഭൂവേ,
പച്ചപ്പുതപ്പ് പുതച്ചിടുന്ന
പുഞ്ചവയലുകള്‍ എന്തു ചന്തം.!!
കൊച്ചരയന്നങ്ങള്‍ ആഞ്ഞുനീന്തും
കൈത്തോട് കൌതുകകാഴ്ചയല്ലോ...
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കും
കൊച്ചു തടാകങ്ങള്‍ എത്ര മെച്ചം...
വള്ളിക്കുടിലുകള്‍ തോറുമായി
പാറും ശലഭങ്ങള്‍ എന്തു ചന്തം..!
വൃക്ഷങ്ങള്‍ ചൂഴുന്ന കുന്നുകളും
നീര്‍ച്ചാല്‍ ഒഴുകുന്ന താഴ്വരയും
തിങ്ങിവിങ്ങീടുന്ന കേരളമേ,
എങ്ങിനീ ദാരിദ്ര്യം വന്നുകൂടി..?
ചന്തത്തിലുള്ളതാം കാഴ്ച പക്ഷെ
എന്താവാം പഞ്ഞവും പട്ടിണിയും..?
(ദേശമിത്രം വാരിക 1959 )
കേരളഭൂവേ,നീ വെല്‍വൂതാക..!
പശ്ചിമസിന്ധുവിന്‍ കൊച്ചലകള്‍
ഓമനച്ചീടുന്ന കേരളമേ,
കല്‍പ്പക വൃക്ഷങ്ങള്‍ തിങ്ങിവിങ്ങി
നൃത്തം ചെയ്തീടുന്ന മാതൃഭൂവേ,
പച്ചപ്പുതപ്പ് പുതച്ചിടുന്ന
പുഞ്ചവയലുകള്‍ എന്തു ചന്തം.!!
കൊച്ചരയന്നങ്ങള്‍ ആഞ്ഞുനീന്തും
കൈത്തോട് കൌതുകകാഴ്ചയല്ലോ...
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കും
കൊച്ചു തടാകങ്ങള്‍ എത്ര മെച്ചം...
വള്ളിക്കുടിലുകള്‍ തോറുമായി
പാറും ശലഭങ്ങള്‍ എന്തു ചന്തം..!
വൃക്ഷങ്ങള്‍ ചൂഴുന്ന കുന്നുകളും
നീര്‍ച്ചാല്‍ ഒഴുകുന്ന താഴ്വരയും
തിങ്ങിവിങ്ങീടുന്ന കേരളമേ,
എങ്ങിനീ ദാരിദ്ര്യം വന്നുകൂടി..?
ചന്തത്തിലുള്ളതാം കാഴ്ച പക്ഷെ
എന്താവാം പഞ്ഞവും പട്ടിണിയും..?
(ദേശമിത്രം വാരിക 1959 )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ