നീ വരും വരാതിരിക്കില്ലയെന്‍ സഖീ ,
നിനവില്‍ ഞാന്‍ കാണുന്നു നമ്മുടെ സംഗമം...
വേര്‍പാടിന്‍ തപ്തസ്മൃതികളു മായി നാം
വേവലാതിപ്പെട്ട കാലം മറന്നിടാം...
കണ്ടുമുട്ടുമ്പോള്‍ ചികഞ്ഞെടുത്തീടുവാന്‍
പണ്ടത്തെയോര്‍മ്മകള്‍ കണ്‍മുന്നിലെത്തെവെ,
മനസ്സിലെ മരതകച്ചെപ്പ് തുറന്നതും
മധുരപ്രതീക്ഷകള്‍ പങ്കിട്ടെടുത്തതും
ഒരുമരച്ചില്ലയില്‍ രണ്ടിണക്കിളികളായ്
ചിറകുകള്‍ തമ്മിലുരുമ്മിക്കഴിഞ്ഞതും
ഓര്‍മ്മയിലുണ്ടായിരിക്കണമവയെല്ലാം
നിര്‍മ്മല സ്നേഹത്തിന്‍ സാക്ഷ്യങ്ങളാണവ..!
പരിഭവം പറയുവാന്‍ പലതുമോര്‍മ്മിക്കുവാന്‍
പിരിയാതെയിനിമുതല്‍ കൂടെക്കഴിയുവാന്‍
ജീവിത സായാഹ്ന വേളയിലെങ്കിലും
നീ വരും,വരാതിരിക്കുവാനാവില്ല..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ