അന്തി മയങ്ങിയന്നെങ്ങും നിലാവിന്റെ
മുന്തിരിച്ചാറിലലിഞ്ഞു..
അമ്പിളിമാമനാ വിണ്ണിന്‍ ചരിവില്‍നി
ന്നമ്പോടെയൊന്നെത്തി നോക്കി...
വിണ്ണിന്റെ രമ്യത കണ്ടു മയങ്ങിടും
മണ്ണില്‍ കിടന്നുറങ്ങീടും,
എന്കരള്‍വാടിയിലായിരമായിരം
തങ്കക്കിനാക്കളുതിര്‍ന്നു..!
താരകപ്പൂക്കള്‍ പതിച്ച കിനാവിന്റെ
തേരില്‍ ഞാനേറിപ്പറന്നു.!!
വെള്ളിമേഘങ്ങള്‍ തന്‍ നര്‍ത്തനവേദിയില്‍
തുള്ളിടും ദേവകളെല്ലാം
മോഹനമായോരാ ഗാനവുമായെന്നെ
യിമ്പമോടന്നെതിരേറ്റു..!
ആനന്ദമോടെയവിടെയും നിന്ന് ഞാന്‍
ചന്ദ്രനിലേക്ക് പറന്നു..!
ഏറെ നാളായി ഞാനാശിച്ചിരുന്നതാം
എണാങ്കമണ്ഡലം പൂകി.!!
(1962 ജനുവരി 21 ലെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ
ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച കവിത)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ